രാഹുല്‍ വമ്പന്‍ കോമാളി; തെലങ്കാനയില്‍റാവു പണി തുടങ്ങി

Thursday 6 September 2018 5:12 pm IST

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് നേരത്തേയാക്കാന്‍ നിയമസഭ പിരിച്ചുവിട്ടതിനു തൊട്ടുപിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വമ്പന്‍ കോമാല്‍യെന്ന് വിളിച്ച് തെലങ്കാനാ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു. ''രാഹുല്‍ രാജ്യം കണ്ട ഏറ്റവും വലിയ കോമാളിയാണ്. രാജ്യം മുഴുവന്‍ കണ്ടതാണ്, രാഹുല്‍ ഗാന്ധി, പാര്‍ലമെന്റില്‍ പ്രധാനമന്ത്രി മോദിയെ കെട്ടിപ്പിടിച്ചതും കോപ്രായം കാണിച്ചതുമെന്ന്. പത്രസമ്മേളനത്തില്‍ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു.

രാഹുല്‍ തെലങ്കാനയില്‍ വന്‍ പ്രചാരണം നടത്താന്‍ പോകുന്നല്ലോ എന്ന വാര്‍ത്ത ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, 'എത്ര കൂടുതല്‍ വരുന്നോ, അത്രയും ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് വിജയം എളുപ്പമാകും,'' എന്നായിരുന്ന മറുപടി.

'കോണ്‍ഗ്രസിന്റെ ദല്‍ഹി സാമ്രാജ്യപാരമ്പര്യം തുടരുന്നയാളാണ് രാഹുല്‍. ദല്‍ഹിയുടെ അടിമകളായി കഴിയരുതെ'ന്ന് റാവു തെലങ്കാനാ ജനതയെ ആഹ്വാനം ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.