ശശിക്കെതിരായ പീഡനപരാതി: ഡിജിപി നിയമോപദേശം തേടി

Thursday 6 September 2018 5:44 pm IST
ശശിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയും കെഎസ്‌യുവും പോലീസ് മേധാവി ലോക് നാഥ് ബെഹ്റയ്ക്കു നല്‍കിയ കേസ് അദ്ദേഹം തൃശൂര്‍ റേഞ്ച് ഐജിക്കു കൈമാറിയിരുന്നു.

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എം‌എല്‍‌എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതികളില്‍ ഡിജിപി നിയമോപദേശം തേടി. പീഡനത്തില്‍ ഇരയായ യുവതി ഇതുവരെ നേരിട്ട് പരാതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്. 

ശശിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയും കെഎസ്‌യുവും പോലീസ് മേധാവി ലോക് നാഥ് ബെഹ്റയ്ക്കു നല്‍കിയ കേസ് അദ്ദേഹം തൃശൂര്‍ റേഞ്ച് ഐജിക്കു കൈമാറിയിരുന്നു. പ്രാഥമിക പരിശോധന നടത്താന്‍ ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും പരാതിക്കാരിയുടെ പേരോ മറ്റ് വിവരങ്ങളോ പരാതിയിലില്ലാത്തതിനാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പോലീസ്. 

എന്നാല്‍ ഇതിനെ മറികടന്ന് ദേശീയ വനിതാ കമ്മീഷന്‍ പെണ്‍ക്കുട്ടിയുടെ മൊഴിയെടുത്താല്‍ ശശിക്കൊപ്പം പോലീസും വെട്ടിലാകും. ഈ സാഹചര്യത്തിലാണ് പോലീസ് നിയമോപദേശം തേടിയത്. പരാതിക്കാരി നിയമ സ്ഥാപങ്ങളെ സമീപിക്കണമെന്നാണ് സംസ്ഥാന വനിതാ കമ്മിഷന്റെ നിലപാട്.  കമ്മിഷന് ഇതുവരെ പരാതി കിട്ടിയിട്ടില്ലെന്നും പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്ന് കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.