ഇര ആഗ്രഹിച്ചത് രാഷ്ട്രീയ പരിഹാരം: വനിതാ കമ്മീഷന്‍ അധ്യക്ഷ

Thursday 6 September 2018 6:10 pm IST
രാഷ്ട്രീയ പരിഹാരം മുന്നില്‍ക്കണ്ടാകാം അവര്‍ പ്രശ്‌നപരിഹാരത്തിന് ഇടതു നേതാക്കളെ സമീപിച്ചതെന്നും പ്രശ്‌നപരിഹാരത്തിന് വനിതാ കമ്മീഷനെ സമീപിച്ചാല്‍ യുവതിക്കു രക്ഷാവലയം തീര്‍ക്കുമെന്നും ജോസഫൈന്‍ പറഞ്ഞു. ഒരുവിധ സമ്മര്‍ദത്തിനും വഴങ്ങില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.

തിരുവനന്തപുരം: പി.കെ.ശശി എംഎല്‍എയ്‌ക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ ഇരയായ യുവതി ആഗ്രഹിച്ചത് രാഷ്ട്രീയ പരിഹാരമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. 

രാഷ്ട്രീയ പരിഹാരം മുന്നില്‍ക്കണ്ടാകാം അവര്‍ പ്രശ്‌നപരിഹാരത്തിന് ഇടതു നേതാക്കളെ സമീപിച്ചതെന്നും പ്രശ്‌നപരിഹാരത്തിന് വനിതാ കമ്മീഷനെ സമീപിച്ചാല്‍ യുവതിക്കു രക്ഷാവലയം തീര്‍ക്കുമെന്നും ജോസഫൈന്‍ പറഞ്ഞു. ഒരുവിധ സമ്മര്‍ദത്തിനും വഴങ്ങില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.

ലൈംഗികപീഡന ആരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരേ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ കേരളത്തിലെത്തി പരാതിക്കാരുടെ മൊഴിയെടുക്കുമെന്നാണു സൂചന.

എംഎല്‍എയ്‌ക്കെതിരേയുള്ള പരാതിയില്‍ സ്വമേധയാ കേസെടുക്കാന്‍ ചട്ടമില്ലെന്നായിരുന്നു സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ നേരത്തെ പറഞ്ഞിരുന്നത്. പരാതിക്കാരി പോലീസിലോ പൊതുവേദിയിലോ പരാതി ഉന്നയിച്ചാല്‍ നടപടിയെടുക്കുമെന്നും ജോസഫൈന്‍ പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.