സംസ്ഥാന വനിതാ കമ്മീഷനെ വിമര്‍ശിച്ച് ഹസന്‍

Thursday 6 September 2018 6:35 pm IST
ആരോപണ വിധേയനായ പി കെ ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ സ്വമേധയാ കേസെടുത്തിരുന്നു. എന്നാല്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ഇതിനെതിരെ യാതൊരുവിധ നടപടിയും സ്വീകരിച്ചില്ല.

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷനെതിരെ കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍ രംഗത്ത്. മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫിസില്‍ വച്ച് ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശി മോശമായി പെരുമാറി എന്ന് ഡിവൈഎഫ്ഐ നേതാവായ യുവതി പരാതി നല്‍കിയിരുന്നു. പാര്‍ട്ടിയിലാണ് പരാതി നല്‍കിയത്.

ആരോപണ വിധേയനായ പി കെ ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ സ്വമേധയാ കേസെടുത്തിരുന്നു. എന്നാല്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ഇതിനെതിരെ യാതൊരുവിധ നടപടിയും സ്വീകരിച്ചില്ല. സംസ്ഥാന വനിതാ കമ്മീഷന്‍ പിരിച്ചുവിടണമെന്ന് ഹസന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.