സച്ചിന്‍ ഗോപാല്‍ അനുസ്മരണം മതഭീകരതയ്‌ക്കെതിരെ വിദ്യാര്‍ത്ഥി സംഗമം

Thursday 6 September 2018 7:43 pm IST

 

കണ്ണൂര്‍: എബിവിപി നഗര്‍ സമിതിയംഗമായിരുന്ന സച്ചിന്‍ ഗോപാലിന്റെ ആറാമത് അനുസ്മരണം വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ 10 മണിക്ക് പയ്യാമ്പലത്തെ സ്മൃതികുടീരത്തില്‍ നടന്ന പുഷ്പാര്‍ച്ചനയിലും തുടര്‍ന്ന് നടന്ന സാംഘിക്കിലും നൂറുകണക്കിന് പ്രവര്‍ത്തകര്‍ സംബന്ധിച്ചു.

കണ്ണൂര്‍ പാര്‍ക്കന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന മതഭീകരതയ്‌ക്കെതിരെ വിദ്യാര്‍ത്ഥി സംഗമം പരിപാടി എബിവിപി സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ കലാലയങ്ങളിലെ സജീവ സാന്നിധ്യമായ എബിവിപിയെ അക്രമത്തിലൂടെ ഇല്ലാതാക്കാന്‍ മതഭീകരവാദികളുടെ കൊലക്കത്തിക്ക് സാധിക്കില്ലെന്ന് ഉദ്ഘാടന ഭാഷണത്തില്‍ ശ്യാംരാജ് പറഞ്ഞു. മാര്‍ക്‌സിസ്റ്റ് കോട്ടയായ കേരളത്തില്‍ എബിവിപി വളര്‍ന്നത് ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെയാണ്. വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രശ്‌നം വരുമ്പോള്‍ എബിവിപി നേതൃത്വത്തെ സമീപിക്കുന്നത് അവര്‍ക്കുള്ള വിശ്വാസം കൊണ്ടാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടും എബിവിപി ക്യമാമ്പസ്സുകളില്‍ കടന്ന് ചെന്നത് സമാധാനത്തിന്റെ സന്ദേശവുമായാണ്. ഒരുപിടി അംഗങ്ങള്‍ മാത്രമുള്ള പോപ്പുലര്‍ ഫ്രണ്ടും അവര്‍ക്ക് വിടുപണി ചെയ്യുന്ന മാര്‍ക്‌സിസ്റ്റുകളും വിചാരിച്ചാല്‍ എബിവിപിയെ നശിപ്പിക്കാന്‍ സാധിക്കില്ല. വിവിധ മേഖലകളില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ മതതീവ്രവാദം പിടിമുറുക്കാനുള്ള സാഹചര്യമെങ്ങിനെയുണ്ടായെന്ന് നാം പരിശോധിക്കണം. അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍ സിപിഎമ്മും എസ്എഫ്‌ഐയും എന്ത് നിലപാടാണ് സ്വീകരിച്ചത്. ഒരു പ്രകടനം നടത്താന്‍ പോലും അവര്‍ തയ്യാറായില്ല. ഒരു ഭാഗത്ത് പരസ്പരം വെട്ടിക്കൊല്ലുമ്പോള്‍ മറുഭാഗത്ത് പരസ്പരം ഭരണം പങ്കിടുന്ന നിലപാടാണ് അവര്‍സ്വീകരിക്കുന്നതെന്നും ശ്യാംരാജ് പറഞ്ഞു. 

എബിവിപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പ്രമുഖ ചിന്തകന്‍ പി.എം.അയൂബ് മൗലവി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.പി.പ്രീജു സ്വാഗതവും ജില്ലാസമിതിയംഗം വിശാഖ് നന്ദിയും പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.