ബാസ്‌ക്കറ്റ് ബോള്‍ താരം എബിന്‍ ബേബിക്ക് സ്വീകരണം നല്‍കി പയ്യാവൂര്‍: പൈസക്കരി സ്‌പോര്‍ട്‌സ് അക്കാദമിയില്‍ പരിശീലനം നേടി ഇന്ത്യന്‍ മിലിട്ടറിയിലേക്ക് ബാസ്‌ക്കറ്റ് ബോള്‍ പ്ലെയറായി ജോലി നേടിയ എബിന്‍ ബേബി മുട്ടാട്ടുമലയിലിന് പൗരസമിതിയും പൊതുജനങ്ങളും വിദ്യാര്‍ത്ഥികളും പിടിഎയും ചേര്‍ന്ന് ഉജ്വല സ്വീകരണം നല്‍കി. ഹൈദരാബാദ് ആര്‍ട്‌ലറി യൂണിറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എബിന്‍ യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം ദേവമാതാ സ്‌കൂളില്‍ നിന്നും നേടി. പൈസക്കരി സ്‌പോര്‍ട്‌സ് അക്കാദമിയിലെ ആദ്യബാച്ച് അംഗമാണ് എബിന്‍. പൈസക്കരി ദേവമാതാ ഓഡിറ്റോറിയത്തില്‍ നടന്ന പൊതുയോഗം പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റൂപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഫാ.സുനീഷ് പുതുകുളങ്ങര അധ്യക്ഷത വഹിച്ചു.

Thursday 6 September 2018 7:44 pm IST

 

പയ്യാവൂര്‍: പൈസക്കരി സ്‌പോര്‍ട്‌സ് അക്കാദമിയില്‍ പരിശീലനം നേടി ഇന്ത്യന്‍ മിലിട്ടറിയിലേക്ക് ബാസ്‌ക്കറ്റ് ബോള്‍ പ്ലെയറായി ജോലി നേടിയ എബിന്‍ ബേബി മുട്ടാട്ടുമലയിലിന് പൗരസമിതിയും പൊതുജനങ്ങളും വിദ്യാര്‍ത്ഥികളും പിടിഎയും ചേര്‍ന്ന് ഉജ്വല സ്വീകരണം നല്‍കി. ഹൈദരാബാദ് ആര്‍ട്‌ലറി യൂണിറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എബിന്‍ യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം ദേവമാതാ സ്‌കൂളില്‍ നിന്നും നേടി. പൈസക്കരി സ്‌പോര്‍ട്‌സ് അക്കാദമിയിലെ ആദ്യബാച്ച് അംഗമാണ് എബിന്‍. പൈസക്കരി ദേവമാതാ ഓഡിറ്റോറിയത്തില്‍ നടന്ന പൊതുയോഗം പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റൂപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഫാ.സുനീഷ് പുതുകുളങ്ങര അധ്യക്ഷത വഹിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.