കണ്ണൂര്‍: യുവാവിന്റെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ നാലുപേരെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. ചാലാട് ജയന്തി അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന കേളകം ചെട്ട്യാംപറമ്പ് കാര്‍ത്തികയില്‍ മഹേഷ് എം നായരുടെ മൂന്നര പവന് സ്വര്‍ണമാല കവര്‍ന്ന കേസില്‍ കാഞ്ഞിരോട് സ്വദേശി ജുനൈസ്(29), ഏച്ചൂര്‍ കമാല്‍ പീടികയിലെ ടിഷാദ്(23), കുടിക്കിമെട്ടയിലെ ഇര്‍ഷാദ്(23), കാഞ്ഞിരോട് പുറവൂരിലെ അബ്ദുള്‍ നസീര്‍(34)എന്നിവരെയാണ് ടൗണ്‍ എസ്ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 28 ന് രാത്രി 11.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. ട്രെയിന്‍ ഇറങ്ങി ചാലാട്ടെ അപ്പാര്‍ട്ട്മെന്റിലേക്ക് പോകുന്നതിനിടെ മഹേഷിനെ സംഘം അക്രമിച്ച് സ്വര്‍ണമാല കവരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: