എഫ്‌സിഐ ഗോഡൗണിലെ തീപ്പിടുത്തം: അന്വേഷണത്തിനായി ഉന്നതതല സംഘം എത്തും

Thursday 6 September 2018 7:44 pm IST

 

പയ്യന്നൂര്‍: കഴിഞ്ഞദിവസം പയ്യന്നൂര്‍ എഫ്‌സിഐ ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തിലെ ദുരൂഹതകള്‍ കണ്ടെത്താന്‍ ഉന്നതതല പരിശോധനസംഘം എത്തും. റേഷന്‍ കടകളില്‍ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന 12,000 ചാക്ക് അരിയാണ് തീപ്പിടിത്തത്തില്‍ നശിച്ചത്. ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൂടുതല്‍ പരിശോധനക്ക് ശേഷം മാത്രമേ വ്യക്തമായ കാരണങ്ങള്‍ കണ്ടെത്താനാകൂ എന്നാണ് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറയന്നത്. അന്വേഷണത്തിനായി എഫ്‌സിഐയുടെ തിരുവനന്തപുരം റീജണല്‍ ഓഫീസില്‍ നിന്നും കണ്ണൂര്‍ ഓഫീസില്‍ നിന്നുമുള്ള വിദഗ്ധ സംഘമാണ് പരിശോധനക്കെത്തുക. തീപ്പിടിത്തമുണ്ടായ സി ബ്ലോക്ക് അധികൃതര്‍ സീല്‍ ചെയ്തിരിക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.