സ്‌കൂളുകള്‍ മികവിന്റെ പാതയിലേക്ക് കണ്ണൂരില്‍ ശില്‍പശാലകള്‍ക്ക് തുടക്കമായി

Thursday 6 September 2018 7:46 pm IST

 

കണ്ണൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ തയ്യാറാക്കിയ അക്കാദമിക മാസ്റ്റര്‍ പ്ലാനുകള്‍ പ്രായോഗികപഥത്തിലെത്തിച്ച് മികവിന്റെ പാതയിലേക്ക് നയിക്കുന്നതിനുള്ള ത്രിദിന ശില്‍ശാലകള്‍ക്ക് ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ തുടക്കമായി.ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങള്‍, ബിപിഒമാര്‍, ബിആര്‍സി ട്രെയിനര്‍മാര്‍, സിആര്‍സി കോഡിനേറ്റര്‍മാര്‍, റിസോഴ്‌സ് അധ്യാപകര്‍ എന്നിവരാണ് ശില്‍പശാലയില്‍ പങ്കെടുന്നത്. 5, 6 തീയതികളില്‍ ബിആര്‍സികളില്‍ നടക്കുന്ന ശില്പശാലയ്ക്കു ശേഷം 7ന് അതത് പ്രദേശത്തെ ഒരു പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളിലും സന്ദര്‍ശിച്ച് പ്രവര്‍ത്തന പദ്ധതി തയ്യാറാക്കാന്‍ സഹായിക്കും.

കണ്ണൂര്‍ നോര്‍ത്ത് ബിആര്‍സിയിലെ ശില്പശാല കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഇ.ബീന ഉദ്ഘാടനം ചെയ്തു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ വി.വി പ്രേമരാജന്‍ അധ്യക്ഷത വഹിച്ചു. രമേശന്‍ കടൂര്‍ ആശംസ പ്രസംഗം നടത്തി. ബിപിഒ ശശികുമാര്‍ സ്വാഗതം പറഞ്ഞു.

തളിപ്പറമ്പ് നോര്‍ത്ത് ബി.ആര്‍.സിയില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോഡിനേറ്റര്‍ കെ.കെ.രവി ഉദ്ഘാടനം ചെയ്തു.എസ്.പി.രമേശന്‍ അധ്യക്ഷത വഹിച്ചു. പി.വി.സുരേന്ദ്രന്‍, കെ.എം.ശോഭന എന്നിവര്‍ സംസാരിച്ചു.

കൂത്തുപറമ്പില്‍ എഇഒ, സി.ഉഷ ഉദ്ഘാടനം ചെയ്തു. എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി.വി.വിശ്വനാഥന്‍ സംസാരിച്ചു.

തലശ്ശേരിയില്‍ എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസര്‍ കെ.ആര്‍.അശോകന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷ്ണന്‍ കുറിയ സംസാരിച്ചു. സമഗ്രശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ നടക്കുന്ന ശില്‍പശാലയുടെ ഭാഗമായി കുറുമാത്തൂര്‍, മുണ്ടേരി, ന്യൂമാഹി, കോട്ടയം മലബാര്‍ പഞ്ചായത്തുകളിലെ മുഴുവന്‍ സ്‌കൂളുകളിലും നിര്‍വഹണ പദ്ധതി തയ്യാറാക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.