കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ വിജിലന്‍സിന്റെ പിടിയില്‍

Thursday 6 September 2018 7:47 pm IST

 

കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ വിജിലന്‍സിന്റെ പിടിയില്‍. ഇന്നലെ ഉച്ചയോടെ കണ്ണൂര്‍ താലൂക്ക് ഓഫീസിലെ ഡപ്യൂട്ടി തഹസില്‍ദാര്‍ ആര്‍.വിനോദാണ് പിടിയിലായത്. അനീഷ് താമരശ്ശേരിയുടെ പരാതിയിലാണ് അറസ്റ്റ്. 

ക്വാറി വേസ്റ്റുമായി പിടികൂടിയ പിക്കപ്പ് വാന്‍ വിട്ടുകൊടുക്കാന്‍ വേണ്ടി കോഫി ഹൗസിനു സമീപം വെച്ച് ആയിരം രൂപ വാങ്ങിയപ്പോഴാണ് പിടിയിലായത്. പണം വാങ്ങിയ ശേഷം വിജിലന്‍സ് സംഘത്തെ കണ്ട് ഓടാന്‍ ശ്രമിച്ച വിനോദിനെ കൈയ്യോടെ പിടികൂടുകയായിരുന്നു.  ഒന്നാം തീയ്യതി 4000 രൂപ വാങ്ങിയിരുന്നു. ബാക്കി വാങ്ങുമ്പോഴായിരുന്നു പിടിയിലായത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.