മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

Thursday 6 September 2018 7:47 pm IST

 

തളിപ്പറമ്പ്: തളിപ്പറമ്പ് പരിസരപ്രദേശത്തെ 14 വിദ്യാലയങ്ങള്‍ പ്രവര്‍ത്തന പരിധിയായി പ്രവര്‍ത്തിക്കുന്ന ബിഇഎം എല്‍പി സ്‌കൂള്‍ ഗ്രൂപ്പ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ നല്‍കി. 1978 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന സൊസൈറ്റി അതിന്റെ തുഛമായ ലാഭത്തില്‍ നിന്നും നീക്കി വയ്ക്കുന്ന പൊതുന• ഫണ്ടില്‍ നിന്നാണ് തുക കണ്ടെത്തിയത്. കഴിഞ്ഞ 23 വര്‍ഷമായി സൊസൈറ്റിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന മണിബാബുവിന്റെ നേതൃത്വത്തില്‍ ഭരണ സമിതി അംഗങ്ങള്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസിലെത്തി തുക തഹസില്‍ദാര്‍ക്ക് കൈമാറി. സൊസൈറ്റി പ്രസിഡന്റ് ജയിംസ്, ഭരണ സമിതി അംഗങ്ങളായ പി.ഗോവിന്ദന്‍, കെ.പി.ശ്രീജ, കെ.വി.ഇന്ദിര, കെ.ത്രേസ്യ എന്നിവര്‍ സന്നിഹിതരായിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.