എംഎല്‍എയുടെ പീഡനത്തെ ന്യായീകരിച്ച് കാനവും

Friday 7 September 2018 1:08 am IST
മനുഷ്യരുടെ പാര്‍ട്ടി ആയതിനാല്‍ പുഴുക്കുത്തുകള്‍ ഉണ്ടാകും. തെറ്റുകള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്. പരാതി പോലീസിന് നല്‍കാത്തതിനാല്‍ കേസെടുക്കേണ്ട ആവശ്യമില്ല. ഇത് സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നം മാത്രമാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ നടപടിയെടുത്തിട്ടുള്ള പാര്‍ട്ടിയാണ് സിപിഎം.

തിരുവനന്തപുരം: പീഡന ആരോപണം ഉയര്‍ന്ന ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ. ശശീന്ദ്രനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. പല ദൗര്‍ബല്യവുമുള്ളവരാണ് പാര്‍ട്ടിയിലുള്ളതെന്നും ദൈവങ്ങളുടേതല്ലെന്നും   കാനം രാജേന്ദ്രന്‍. സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പീഡനത്തെ കാനം ന്യായീകരിച്ചത്. 

മനുഷ്യരുടെ പാര്‍ട്ടി ആയതിനാല്‍ പുഴുക്കുത്തുകള്‍ ഉണ്ടാകും. തെറ്റുകള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്. പരാതി പോലീസിന് നല്‍കാത്തതിനാല്‍ കേസെടുക്കേണ്ട ആവശ്യമില്ല. ഇത് സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നം മാത്രമാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ നടപടിയെടുത്തിട്ടുള്ള പാര്‍ട്ടിയാണ് സിപിഎം. ഇക്കാര്യത്തിലും ഉചിതമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതുവരെ പരാതി പൊതുജന മധ്യത്തിലെത്താത്തതിനാല്‍ ചര്‍ച്ചയുടെ കാര്യം ഇല്ലെന്നും കാനം പറഞ്ഞു. കഴിഞ്ഞ ദിവസം വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈനും എംഎല്‍എയെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു.

റവന്യൂവകുപ്പിലെ ഉദ്യോസ്ഥരുമായി ചേര്‍ന്ന് ഭൂമി തട്ടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് രാജിവച്ച വയനാട് ജില്ലാസെക്രട്ടറി വിജയന്‍ ചെറുകര കുറ്റക്കാരനല്ലെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയെന്ന് കാനം വ്യക്തമാക്കി. ജില്ലാസെക്രട്ടറിസ്ഥാനം തിരികെ നല്‍കുന്ന കാര്യം എക്‌സിക്യുട്ടീവ് തീരുമാനിക്കുമെന്നും കാനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.