പ്രളയദുരന്തം; വ്യാജരക്ഷകരും ഉണ്ടെന്ന് മത്സ്യഫെഡ്

Friday 7 September 2018 1:08 am IST

ആലപ്പുഴ: പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും സര്‍ക്കാര്‍ ആദരിച്ചിട്ടുണ്ടെന്നും വ്യാജരക്ഷകരെയാണ് ഒഴിവാക്കിയതെന്നും മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍. 

സര്‍ക്കാരിന്റെയും മത്സ്യഫെഡിന്റെയും തീരുമാനപ്രകാരം 3,100 പേരാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. ഇതുകുടാതെ മറ്റു സന്നദ്ധ സംഘടനകളുടെയും അയല്‍ക്കൂട്ടങ്ങളുടെയും നേതൃത്വത്തില്‍ ആയിരത്തിനാനൂറോളം പേരും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ട്. ഇവരെ എല്ലാവരെയും സര്‍ക്കാര്‍ ആദരിക്കും. എന്നാല്‍ ചിലര്‍ വ്യാജ രക്ഷകവേഷം കെട്ടി രംഗത്തെത്തിയിട്ടുണ്ട്. അവരെ ഒഴിവാക്കിയതാണ് വിവാദമാക്കാന്‍ ശ്രമിക്കുന്നതെന്നും ചിത്തരഞ്ജന്‍ കുറ്റപ്പെടുത്തി. 

രക്ഷാപ്രവര്‍ത്തനത്തിനിടെ തകര്‍ന്ന വള്ളങ്ങളും എഞ്ചിനുകളും നന്നാക്കാന്‍ മാനദണ്ഡങ്ങള്‍ മറികടന്ന് ധനസഹായം നല്‍കും. 10,000 രൂപ വരെ വേണ്ടിവരുന്ന അറ്റകുറ്റപ്പണികളുടെ പണം ഉടന്‍ അനുവദിക്കാന്‍ മത്സ്യത്തൊഴിലാളി സംഘങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ദുരുപയോഗം തടയുന്നതിനായി മൂന്നംഗ കമ്മിറ്റിയെ വള്ളങ്ങള്‍ പരിശോധിക്കുന്നതിന് നിയോഗിച്ചിട്ടുള്ളതായി ചിത്തരഞ്ജന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.