പരാതിയില്‍ ഉറച്ച് വനിതാ പ്രവര്‍ത്തക; അന്വേഷണം മ്യൂസിയം പോലീസിന് കൈമാറി

Friday 7 September 2018 1:10 am IST

ഇരിങ്ങാലക്കുട: ഡിവൈഎഫ്‌ഐ നേതാവ് പീഡിപ്പിച്ചെന്ന   പ്രവര്‍ത്തകയുടെ പരാതി സംബന്ധിച്ച അന്വേഷണം തിരുവനന്തപുരം മ്യൂസിയം പോലീസിന് കാട്ടൂര്‍ പോലീസ്   കൈമാറി. 

തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ വച്ചാണ് സംഭവം നടന്നതെന്ന് പരാതിക്കാരി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇത്. 

കഴിഞ്ഞ ദിവസം കാട്ടൂര്‍ പോലീസ് പരാതിക്കാരിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി വനിതാ പ്രവര്‍ത്തക പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് വേണ്ടിയാണ് മ്യൂസിയം പോലീസിന് കൈമാറുന്നത്. 

 സപ്തംബര്‍ നാലിന് വൈകീട്ടാണ് വനിതാ പ്രവര്‍ത്തക ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ലാലിന് എതിരെ ഡിവൈഎസ്പിക്ക് പരാതി നല്കിയത്. 

അതേസമയം പ്രതിയെ രക്ഷിക്കാനുള്ള നീക്കം ഇപ്പോഴും ഊര്‍ജ്ജിതമാണ്. പരാതിക്കാരിക്കെതിരെ വ്യാപകപ്രചാരണവും ഒരുവിഭാഗം പാര്‍ട്ടിപ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്.

ബാലസംഘം പ്രവര്‍ത്തനത്തിലൂടെ പാര്‍ട്ടിയിലെത്തിയയാളാണ് പരാതിക്കാരി. പ്രതി ജീവന്‍ലാല്‍ കേരളവര്‍മകോളേജിലെ എസ്എഫ്‌ഐ നേതാവും യൂണിയന്‍ ചെയര്‍മാനുമായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.