തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ രാജ്യത്തെ പ്രഥമപൗരനായ രാഷ്ട്രപതിയുടെ ചിത്രത്തിന് വിലക്ക്. സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ മുന്‍കാലങ്ങളില്‍ അതത് കാലത്തെ രാഷ്ട്രപതിമാരുടെ ചിത്രം വച്ചിരുന്നിടമാണ് ഭരണസിരാകേന്ദ്രത്തിലെ സഖാക്കന്മാരുടെ രാഷ്ട്രീയ അയിത്തം മൂലം ഒഴിച്ചിട്ടിരിക്കുന്നത്.
ദര്‍ബാര്‍ ഹാളില്‍ പ്രധാനകവാടത്തിന് അഭിമുഖമായി രാഷ്ട്രപിതാവിന്റെ ചിത്രത്തിനു മുകളില്‍ പ്രത്യേകം സജ്ജീകരിച്ച സ്റ്റാന്‍ഡിലാണ് അതത് രാഷ്ട്രപതിമാരുടെ ചിത്രങ്ങള്‍ വച്ചിരുന്നത്. അന്തരിച്ച മുന്‍ പ്രധാനമന്ത്രിമാരുടെ ചിത്രങ്ങള്‍ക്കും ഹാളില്‍ ഇടമുണ്ട്. മുന്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുടെ ചിത്രവും ഇവിടുണ്ടായിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായതോടെയാണ് ചിത്രത്തിന് അയിത്തം വന്നത്. എന്‍ഡിഎയുടെ രാഷ്ട്രപതിയായതാണ് രാംനാഥ് കോവിന്ദിനെ സെക്രട്ടേറിയറ്റില്‍ അനഭിമതനാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: