മീശ നോവല്‍: ദേശീയ പട്ടികജാതി കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Friday 7 September 2018 1:23 am IST

കൊച്ചി: പട്ടികജാതി സ്ത്രീകളെ മോശം പദപ്രയോഗത്തിലൂടെ അപമാനിച്ച മീശ നോവലിനെതിരെ ദേശീയ പട്ടികജാതി കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. നോവലിന്റെ രചയിതാവ് എസ്. ഹരീഷിനെതിരെയും പ്രസിദ്ധീകരിച്ച ഡിസി ബുക്‌സിനെതിരെയും പട്ടികജാതി പട്ടികവര്‍ഗ അതിക്രമനിരോധനനിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ പരാമര്‍ശമുള്ള പേജ് പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഇതിനടിസ്ഥാനത്തില്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സ്‌പെഷല്‍ സെല്‍ പോലീസ് സൂപ്രണ്ടിനോടും പബ്ലിക്കേഷന്‍ ഡിവിഷന്‍ അസി.ഡയറക്ടറോടും ദേശീയ പട്ടികജാതി കമ്മീഷന്‍ വിശദീകരണം തേടി. ഇരുപതു ദിവസത്തിനകം ഇത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.