മുല്ലപ്പെരിയാര്‍ രണ്ടു മാസത്തേക്ക് കൂടി 142 അടി മതി: സുപ്രീംകോടതി

Friday 7 September 2018 1:25 am IST

ന്യൂദല്‍ഹി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് രണ്ടു മാസത്തേക്ക് കൂടി 142 അടിയില്‍ താഴെയാക്കി നിര്‍ത്തണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം. ജലനിരപ്പ് 139 അടിയാക്കി നിര്‍ത്താനുള്ള മുല്ലപ്പെരിയാര്‍ ഉപസമിതി തീരുമാനം ശരിവെച്ച കോടതി, ജലനിരപ്പിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സമിതിയെ ചുമതലപ്പെടുത്തി.

ഡാമിലെ ജലനിരപ്പിന്റെ കാര്യത്തില്‍ ഉത്തരവിടാന്‍ കോടതിക്കാവില്ല. ഇക്കാര്യം പരിശോധിക്കേണ്ടത് മുല്ലപ്പെരിയാര്‍ ഉപസമിതിയാണ്, കോടതി വ്യക്തമാക്കി. ജലനിരപ്പ് താഴ്ത്തുന്നതിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് ജലനിരപ്പ് താഴ്ത്താന്‍ കോടതി നിര്‍ദേശം നല്‍കിയത്. എട്ടാഴ്ചയ്ക്ക് ശേഷം ഉപസമിതി ചേര്‍ന്ന് ജലനിരപ്പിന്റെ കാര്യത്തില്‍ തീരുമാനം സ്വീകരിക്കാമെന്നും കോടതി അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.