അഡ്മിനിസ്‌ട്രേറ്റീവ് ‘ട്രൈബ്യൂണല്‍: ടി.പി. സെന്‍കുമാര്‍ കേന്ദ്രത്തിന് കത്തയച്ചു

Friday 7 September 2018 1:27 am IST

തിരുവനന്തപുരം: തനിക്കെതിരെ നല്‍കിയ  പരാതികള്‍ കോടതി തള്ളിയത്  വ്യക്തമാക്കി മുന്‍ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.  സംസ്ഥാന സര്‍ക്കാരെടുത്ത എല്ലാ കേസുകളും കോടതി തള്ളിയെന്ന് സെന്‍കുമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

സെന്‍കുമാറിനെതിരെ കേസുകളും പരാതികളും ഉള്ളതിനാല്‍ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി നിയമിക്കരുതെന്ന്  കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സെന്‍കുമാറിന്റെ നിയമനം കേന്ദ്രം തടയുകയും ചെയ്തു.

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചിരുന്ന കെടിഡിഎഫ്‌സി അഴിമതി, വ്യാജമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആരോപണം, മത സ്പര്‍ദ വളര്‍ത്തല്‍ തുടങ്ങിയ പരാതികള്‍ കോടതി തള്ളി. ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാരിന് കത്തയച്ചത്. കത്തിന്റെ ഒരു പകര്‍പ്പ് ചീഫ്‌സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.