പട്ടേല്‍ പ്രതിമ പൂര്‍ത്തിയാകുന്നു; ഒക്‌ടോബര്‍ 31ന് സമര്‍പ്പിക്കും

Friday 7 September 2018 1:33 am IST
സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ ഉള്ളിലേക്കിറങ്ങിയാണ് പ്രതിമ. ലോകത്തെ ഏറ്റവും വലിയ പ്രതിമയ്ക്ക് 182 മീറ്റര്‍ ഉയരമുണ്ട്. 600 അടിയിലേറെ. സ്റ്റാച്യൂ ഓഫ് യൂണിറ്റി, ഐക്യത്തിന്റെ പ്രതിമ എന്നാണ് പേര്. കാല്‍ ലക്ഷം പേര്‍ തുടര്‍ച്ചയായി പണിയെടുത്താണ് പ്രതിമ നിര്‍മാണം പുരോഗമിക്കുന്നത്.

അഹമ്മദാബാദ്: ലോകത്തെ ഏറ്റവും ഉയരംകൂടിയ പ്രതിമ പൂര്‍ത്തിയാകുന്നു. ഉരുക്കു മനുഷ്യന്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ, വെങ്കലം പൂശിയ പ്രതിമ അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്‌ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിക്കും. പ്രതിമയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. 

സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ ഉള്ളിലേക്കിറങ്ങിയാണ് പ്രതിമ. ലോകത്തെ ഏറ്റവും വലിയ പ്രതിമയ്ക്ക് 182 മീറ്റര്‍ ഉയരമുണ്ട്. 600 അടിയിലേറെ. സ്റ്റാച്യൂ ഓഫ് യൂണിറ്റി, ഐക്യത്തിന്റെ പ്രതിമ എന്നാണ് പേര്. കാല്‍ ലക്ഷം പേര്‍ തുടര്‍ച്ചയായി പണിയെടുത്താണ് പ്രതിമ നിര്‍മാണം പുരോഗമിക്കുന്നത്. 

അമേരിക്കയിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ ഇരട്ടിയോളം വരും പട്ടേല്‍ പ്രതിമ. ചൈനയിലെ 'സ്പ്രിങ് ടെമ്പിള്‍ ബുദ്ധ'യാണ് നിലവില്‍ ലോകത്തെ വലിയ പ്രതിമ, 128 മീറ്റര്‍ ഉയരം. അതിനേക്കാള്‍ 54 മീറ്റര്‍ ഉയരമുണ്ടാവും പട്ടേല്‍ പ്രതിമയ്ക്ക്. ചൈനക്കാരായ തൊഴിലാളികളും പട്ടേല്‍ പ്രതിമ നിര്‍മാണത്തിലുണ്ടെന്നതാണ് കൗതുകകരം. 

പ്രതിമയുടെ സമര്‍പ്പണത്തോടെ പ്രദേശം പ്രമുഖ സന്ദര്‍ശക കേന്ദ്രമാകും. സന്ദര്‍ശകര്‍ക്ക് പട്ടേല്‍ ചരിത്രവും ഇന്ത്യാ ചരിത്രവും അറിയാനും പഠിക്കാനും കഴിയും വിധത്തില്‍ പ്രത്യേക ഗാലറികളും പ്രദര്‍ശിനികളുമടങ്ങുന്ന വന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനെല്ലാമായി 3000 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.