അമൂല്യമായ രണ്ടു വിഗ്രഹങ്ങള്‍ അമേരിക്ക മടക്കി നല്‍കി

Friday 7 September 2018 1:35 am IST

ന്യൂയോര്‍ക്ക്: കോടികള്‍ വിലമതിക്കുന്ന രണ്ട് അമൂല്യ വിഗ്രഹങ്ങള്‍ അമേരിക്ക ഇന്ത്യക്ക് കൈമാറി. വലിയ പുരാവസ്തുമൂല്യമുള്ള ഇവയിലൊന്ന് ലിംഗോല്‍ഭവ മൂര്‍ത്തിയുടേതാണ്.

മഹാദേവന്റെ ശിലാവിഗ്രഹം, 12-ാം നൂറ്റാണ്ടില്‍ ചോളരാജ വംശക്കാലത്ത് നിര്‍മിച്ചതാണെന്ന് കരുതുന്നു. തമിഴ്‌നാട്ടില്‍ നിന്ന് മോഷണം പോയ ഇത് അലബാമയിലെ ബര്‍മിങ്ങ്ഹാം മ്യൂസിയത്തില്‍ വച്ചിരിക്കുകയായിരുന്നു. ഒന്നേമുക്കാല്‍ കോടി രൂപ (225,000 ഡോളര്‍)യാണ് വിഗ്രഹത്തിന്റെ വില. ബോധിസത്വന്‍ വാളും സ്വര്‍ണ ഇലയും പിടിച്ചു നില്‍ക്കുന്ന ശിലാ വിഗ്രഹമാണ് രണ്ടാമത്തേത്. 80കളില്‍ ബീഹാറിലെ ഗയയില്‍ നിന്ന് മോഷണം പോയ ഈ വിഗ്രഹവും പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണ്.

വില 275,000 ഡോളര്‍ (രണ്ടു കോടി രൂപ) വടക്കന്‍ കരോലിനയിലെ ഓക്‌ലാന്‍ഡ് മ്യൂസിയത്തില്‍ വച്ചിരുന്നതാണ്. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ മാന്‍ഹാട്ടണ്‍ ജില്ലാ അറ്റോര്‍ണി സൈറസ് വാന്‍സ് ജൂണിയര്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി സന്ദീപ് ചക്രവര്‍ത്തിക്ക് ഇവ കൈമാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.