എംബാപ്പെയ്ക്ക് മൂന്ന് മത്സരങ്ങളില്‍ വിലക്ക്

Friday 7 September 2018 3:07 am IST

പാരിസ്: പാരിസ് സെന്റ് ജര്‍മയിന്‍സ് (പിഎസ്ജി) സ്‌ട്രൈക്കര്‍ കൈലിയന്‍ എംബാപ്പെക്ക് മൂന്ന് മത്സരങ്ങളില്‍ വിലക്ക്.  ഫ്രഞ്ച് ലീഗില്‍ നിമസിനെതിരായ മത്സരത്തില്‍ എതിര്‍ ടീമിലെ തേജല സാവനിയറിനെ പിടിച്ചു തള്ളിയതിനാണ് വിലക്ക്. റഫറി എംബാപ്പെയെ ചുവപ്പ്് കാര്‍ഡ് കാട്ടി പുറത്തക്കുകയും ചെയ്തു.

സാവനിയറിന്റെ ഫൗളില്‍ നിലത്തുവീണ എംബാപ്പെ ചാടി എഴുന്നേറ്റ് സാവനിയറിന തളളി താഴെയിട്ടു. തുടര്‍ന്നാണ് റഫറി എംബാപ്പയെ പുറത്താക്കിയത്.

സാവനിറിനെ അഞ്ച് മത്സരങ്ങളില്‍ നിന്ന് വിലക്കിയിട്ടുണ്ട്. മത്സരത്തില്‍ പിഎസ്ജി രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് വിജയിച്ചു.വിലക്ക് മൂലം എംബാപ്പെക്ക് ഈമാസം 14 ന് സെന്റ് എയ്റ്റിനി, 23ന് റെന്നസ്, 26 ന് റീംസ് എന്നീ ടീമുകള്‍ക്കെതിരായ മത്സരങ്ങളില്‍ കളിക്കാനാകില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.