സൗരഭ് ചൗധരിക്ക് സ്വര്‍ണം

Friday 7 September 2018 3:33 am IST

ചാങ്‌വോണ്‍: ഏഷ്യന്‍ ഗെയിംസില്‍ സുവര്‍ണവിജയം നേടിയ ഇന്ത്യയുടെ കൗമാര ഷൂട്ടിങ് താരം സൗരഭ് ചൗധരി മികവ് തുടരുന്നു. ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിന്റെ ജൂനിയര്‍ വിഭാഗം പത്ത്് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഈ പതിനാറുകാരന്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടി.

യോഗ്യതാ റൗണ്ടില്‍ 581 പോയിന്റോടെ മൂന്നാം സ്ഥാനം നേടിയ സൗരഭ് ഫൈനലില്‍ 245.5 പോയിന്റ് നേടിയാണ് ലോക റെക്കോഡും സ്വര്‍ണവും സ്വന്തമാക്കിയത്. ഇന്ത്യയുടെ അര്‍ജുന്‍ സിങ് ചീമ വെങ്കലം നേടിയപ്പോള്‍ കൊറിയയുടെ ഹോജിന്‍ ലിം വെള്ളിയും കരസ്ഥമാക്കി.

സൗരഭ് , ചീമ, അന്‍മോള്‍ ജയിന്‍ എന്നിവരടങ്ങുന്ന ഇന്ത്യന്‍ ടീം ടീമിനത്തില്‍ വെള്ളി മെഡല്‍ നേടി. 1730 പോയിന്റുമായാണ് ഇന്ത്യന്‍ ടീം രണ്ടാം സ്ഥാനത്തെത്തിയത്. 

കൊറിയന്‍ ടീം പുത്തന്‍ ജൂനിയര്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടി- 1732 പോയിന്റ്. റഷ്യക്കാണ് വെങ്കലം. 1711 പോയിന്റുമായാണ് അവര്‍ മൂന്നാം സ്ഥാനത്തെത്തിയത്്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.