കോലാലമ്പൂര്‍: ഈ മാസം പതിനഞ്ച് മുതല്‍ യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പ്് ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ എതിരാളികള്‍ ഹോങ്കോങ്. പതിനെട്ടിനാണ് ഇന്ത്യ – ഹോങ്കോങ് മത്സരം. കുലാലമ്പൂരില്‍ നടന്ന യോഗ്യതാ ടൂര്‍ണമെന്റില്‍ യുഎഇയെ തോല്‍പ്പിച്ചാണ് ഹോങ്കോങ് ഏഷ്യാ കപ്പിന് യോഗ്യത നേടിയത്.
ആവേശകരമായ ഫൈനലില്‍ ഹോങ്കോങ് രണ്ട് വിക്കറ്റിനാണ് യുഎഇയെ തോല്‍പ്പിച്ചത്്. മഴമൂലം 24 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ്.ചെയ്ത യുഎഇ ഒമ്പത് വിക്കറ്റിന് 176 റണ്‍സ് എടുത്തു. മറുപടി പറഞ്ഞ ഹോങ്കോങ് മൂന്ന് പന്ത് ശേഷിക്കെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി വിജയിച്ചു.
എന്‍.ഖാന് (38) സി. കാര്‍ട്ടര്‍ (33) എന്നിവരുടെ മികവിലാണ് ഹോങ്കോങ് വിജയിച്ചത്. അഹമ്മദ് അടിച്ചെടുത്ത 79 റണ്‍സ് മികവിലാണ് യുഎഇ 176 റണ്‍സ് നേടിയത്. ഹോങ്കോങ്ങിനുവേണ്ടി എ. ഖാന് 28 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തി.
ഈ മാസം പതിനഞ്ചിന് ആരംഭിക്കുന്ന ഏഷ്യാ കപ്പില്‍ ഹോങ്കോങ് , ഇന്ത്യക്കും പാക്കിസ്ഥാനുമൊപ്പം ഗ്രൂപ്പ്് എയില്‍ മത്സരിക്കും. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ ടീമുകള്‍ ഗ്രൂപ്പ് ബിയില്‍ മത്സരിക്കും. സപ്തംബര്‍ 28 നാണ് ഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: