വൈക്കം: മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പാലാ പുലിയന്നൂര്‍ കൊച്ച്ഒഴുകയില് നാരായണന് നായരുടെയും ലൈലാ കുമാരിയുടെയും മകന് മിമിക്രി ആര്‍ട്ടിസ്റ്റ് എന്‍. അനൂപാണ് വരന്. വരുന്ന തിങ്കളാഴ്ച രാവിലെ 10നും 11നും മധ്യേ വിജയലക്ഷ്മിയുടെ വസതിയില്‍ വിവാഹ നിശ്ചയവും, മോതിരമാറ്റ ചടങ്ങും നടക്കും.
ഒക്ടോബര്‍ 22ന് വൈക്കം മഹാദേവക്ഷേത്രത്തില്‍ രാവിലെ 10.30നും 11.30നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ അനൂപ് വിജയലക്ഷ്മിയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തും. ഇന്റീരിയര്‍ ഡെക്കറേഷന് കോണ്ട്രാക്ടര് കൂടിയാണ് അനൂപ്. ഉദയനാപുരം ഉഷാനിവാസില്‍ വി. മുരളീധരന്റെയും വിമലയുടെയും ഏക മകളാണ് വിജയലക്ഷ്മി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: