കൊച്ചി: നടന് മോഹന്‍ലാലുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് പി.എസ്. ശ്രീധരന് പിള്ള. അദ്ദേഹം ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന പ്രചരണത്തിന് അടിസ്ഥാനമില്ല.
മോഹന്‍ലാല്‍ മാത്രമല്ല, മറ്റു പലരും ഒപ്പമുണ്ടാകണമെന്ന താല്‍പ്പര്യമുണ്ട്. മോഹന്‍ലാലിന്റെ അച്ഛന്റെ പേരില്‍ ആരംഭിച്ച ട്രസ്റ്റ് സേവാഭാരതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറായത് അംഗീകാരമായി കാണുന്നു. ബിജെപിയോട് അടുക്കാന്‍ താല്‍പ്പര്യമുള്ള നിരവധിപേര്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: