'സിപിഎമ്മില്‍ ഇത് പതിവാണ്'

Friday 7 September 2018 4:11 am IST
പിഡിപ്പിച്ചുകഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ ഉന്നതസ്ഥാനമാണ് വാഗ്ദാനം. അത് സിപിഎം എംഎല്‍എ പിഡിപ്പിച്ചാലും ഡിവൈഎഫ്‌ഐ നേതാവ് പീഡിപ്പിച്ചാലും ഉന്നത സ്ഥാനങ്ങളില്‍ എത്താം. അങ്ങനെ എത്തണമെങ്കില്‍ രണ്ടു വഴികളാണ്. ഒന്ന് പാര്‍ട്ടിക്ക് പരാതി നല്‍കണം. അടുത്തത് ഉന്നത നേതാക്കള്‍ ഇടപെടുമ്പോള്‍ പരാതി പിന്‍വലിക്കണം.

തിരുവനന്തപുരം: സിപിഎമ്മിലെ ലൈംഗിക പീഡനങ്ങള്‍ പുതുമയുള്ള കാര്യമല്ലെന്ന് സിപിഎം നേതാവു കൂടിയായ വനിതാകമ്മീഷന്‍ അധ്യഷ എം.സി. ജോസഫൈന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍  സമ്മതിക്കുമ്പോള്‍ പാര്‍ട്ടി തുടങ്ങിയ കാലം മുതല്‍ പീഡനം ഉണ്ടെന്ന തുറന്നസമ്മതമാണത്. സിപിഎം കേന്ദ്രകമ്മറ്റി അംഗംകൂടിയായ കമ്മീഷന്‍ അധ്യക്ഷയുടെ മറുപടി ശരിവയ്ക്കുന്നതാണ് പാര്‍ട്ടിയുടെ ചരിത്രം. മനുഷ്യരാകുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കാം എന്ന് അധ്യക്ഷയുടെ കൂട്ടിച്ചേര്‍ക്കല്‍ കൂടിയായപ്പോള്‍ പാര്‍ട്ടിക്ക് പീഡനം പുതുമയുള്ള കാര്യമല്ലെന്ന് വ്യക്തം.

  പിഡിപ്പിച്ചുകഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ ഉന്നതസ്ഥാനമാണ് വാഗ്ദാനം. അത് സിപിഎം എംഎല്‍എ പിഡിപ്പിച്ചാലും ഡിവൈഎഫ്‌ഐ നേതാവ് പീഡിപ്പിച്ചാലും ഉന്നത സ്ഥാനങ്ങളില്‍ എത്താം. അങ്ങനെ എത്തണമെങ്കില്‍ രണ്ടു വഴികളാണ്. ഒന്ന് പാര്‍ട്ടിക്ക് പരാതി നല്‍കണം. അടുത്തത് ഉന്നത നേതാക്കള്‍ ഇടപെടുമ്പോള്‍ പരാതി പിന്‍വലിക്കണം. പണവും പാരിതോഷികമായി ലഭിക്കും. സ്ഥാനങ്ങളും പാരിതോഷികങ്ങളും വേണ്ടാത്ത മാനമുള്ളവര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയി നീതിക്കായി പോലീസിനെ സമീപിക്കണം. ഇതാണ്  പാര്‍ട്ടിനയം.

കണ്ണൂരിലെ പ്രബലനായ സിപിഎം നേതാവിന്റെ പിഡനങ്ങള്‍  പാര്‍ട്ടി അന്വേഷിച്ച് വിശുദ്ധനാക്കി അടുത്തകാലത്ത് തിരികെ എത്തിയതേ ഉള്ളൂ. ആ സഖാവിന്റെ പേരും ശശി. അദ്ദേഹത്തിനെതിരെ രണ്ട് പരാതികളായിരുന്നു പാര്‍ട്ടി പോലീസ് അന്വേഷിച്ചത്. ഡിവൈഎഫ്‌ഐ ജില്ലാ ഭാരവാഹിയുടെ ഭാര്യയെ പീഡിപ്പിച്ചു. സിപിഎം സംസ്ഥാന സമിതി അംഗത്തിന്റെ അടുത്ത ബന്ധുവിനോട് മോശമായി പെരുമാറി. അന്വേഷിച്ച് പി. ശശിയെ പുറത്താക്കി. പക്ഷെ, ഇപ്പോള്‍ തെറ്റുതിരുത്തി പാര്‍ട്ടിയില്‍ തിരിച്ചെത്തി. അടുത്തു തന്നെ ശശി ഉന്നതസ്ഥാനത്ത് എത്തും. ഒളി ക്യാമറ വിവാദത്തില്‍പ്പെട്ട ഗോപി കോട്ടമുറിക്കലും വിശുദ്ധനായി പാര്‍ട്ടിയില്‍ തിരികെ എത്തി

തിരുവനന്തപുരത്ത് മംഗലപുരം ഏരിയാ കമ്മറ്റി സെക്രട്ടറിയായിരുന്ന വിനോദ് ജോലി വാഗ്ദാനം ചെയ്ത് ഗോവയില്‍ കൊണ്ടു പോയി യുവതിയെ പിഡിപ്പിച്ചിതിന് ഗോവ പോലീസ് അറസ്റ്റ് ചെയ്തു. ഗോവയില്‍  അന്വഷണം നടത്താന്‍ പാര്‍ട്ടി ജില്ലാ കമ്മറ്റി ഇല്ലാത്തതിനാലായിരുന്നു നിയമനടപടി നേരിടേണ്ടി വന്നത്.

പളളിപ്പുറത്തിനു സമീപം ദേശീയ പാതയില്‍ മറ്റൊരു വര്‍ക്കല ഏരിയാ കമ്മറ്റി സെക്രട്ടറിയായിരുന്ന സുന്ദരേശന്‍ പാര്‍ട്ടിപ്രവര്‍ത്തകയെ കാറില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ കണ്ടതിനാല്‍ പാര്‍ട്ടിക്ക് അന്വേഷിക്കാന്‍ സാധിച്ചില്ല. എന്നാല്‍ വടക്കാഞ്ചേരയില്‍ പാര്‍ട്ടി കൗണ്‍സിലറുടെ പീഡനം അന്വേഷണത്തിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.