ലോസ് ആഞ്ചലസ്: ഹോളിവുഡ് നടന് ബര്‍ട്ട് റെയ്നോള്‍ഡ്സ് (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഫ്ലോറിഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
ബര്‍ട്ടിന്റെ മാനേജര്‍ എറിക് ക്രിറ്റ്സര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഡെലിവറന്‍സ്, ബ്യൂഗി നൈറ്റ്സ് എന്നീ സിനിമകളിലൂടെ പ്രശസ്തനായ നടനാണ് ബര്‍ട്ട്. ആറ് ദശാബ്ദക്കാലമാണ് ഹോളിവുഡില്‍ ബര്‍ട്ട് നിറഞ്ഞുനിന്നത്.
1997 ല്‍ ബ്യൂഗി നൈറ്റ്സിലെ അഭിനയത്തിന് ഓസ്ക്കാര്‍ നോമിനേഷന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: