യുഎസില്‍ വീണ്ടും വെടിവയ്പ്; സിന്‍സിനാട്ടിയില്‍ നാലു പേര്‍ കൊല്ലപ്പെട്ടു

Friday 7 September 2018 7:57 am IST

സിന്‍സിനാട്ടി: യുഎസില്‍ വീണ്ടും വെടിവയ്പ്. ഒഹായോവിലെ സിന്‍സിനാട്ടിയില്‍ ബാങ്കിലുണ്ടായ വെടിവയ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. അക്രമിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. വെടിവയ്പില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. ഇവരുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.

വ്യാഴാഴ്ച പുലര്‍ച്ചെ ഫിഫ്ത്ത് തേര്‍ഡ് ബാങ്ക് കെട്ടിടത്തില്‍ എത്തിയ അക്രമി തുരുതുരെ നിറയൊഴിക്കുകയായിരുന്നെന്ന് പോലീസ് മേധാവി എലിയട്ട് ഐസക് പറഞ്ഞു. ബാങ്കിന്റെ ലോബിയില്‍ കയറിയും ഇയാള്‍ വെടിയുതിര്‍ത്തു. അക്രമി ജീവനൊടുക്കിയതാണോ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു കൊല്ലപ്പെട്ടതാണോ എന്നു വ്യക്തമല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.