ചരിത്രവിജയവുമായി ഒസാക; ഫൈനലില്‍ സെറീന എതിരാളി

Friday 7 September 2018 8:48 am IST
അമേരിക്കയുടെ സെറീന വില്യംസിനെയാണ് ഒസാക ഫൈനലില്‍ നേരിടുന്നത്. ലാത്വിയന്‍ താരം അനാസ്താസ്യ സെവസ്‌തോവയെ 6-3, 6-0ന് തോല്‍പ്പിച്ചാണ് സെറീന ഫൈനലില്‍ എത്തിയത്.

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ചരിത്രത്തില്‍ ഫൈനലിലെത്തുന്ന ആദ്യ ജാപ്പനീസ് വനിതാ താരമെന്ന ബഹുമതി നവോമി ഒസാക സ്വന്തമാക്കി. ഫൈനലില്‍ അമേരിക്കയുടെ മാഡിസണ്‍ കീസിനെ കീഴടക്കി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഒസാക്കയുടെ ജയം. സ്‌കോര്‍: 6-2,6-4.

അമേരിക്കയുടെ സെറീന വില്യംസിനെയാണ് ഒസാക സെമിയില്‍ നേരിടുന്നത്. ലാത്വിയന്‍ താരം അനാസ്താസ്യ സെവസ്‌തോവയെ 6-3, 6-0ന് തോല്‍പ്പിച്ചാണ് സെറീന ഫൈനലില്‍ എത്തിയത്. ഒറ്റ ഗെയിംപോലും വഴങ്ങാതെയാണ് രണ്ടാം സെറ്റ് സ്വന്തമാക്കിയത്.

ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനലിനാണ് ഒസാക ഒരുങ്ങുന്നത്. അതേസമയം, മുപ്പത്തിയൊന്നാം ഗ്രാന്‍ഡ്സ്ലാം ഫൈനലിനാണ് സെറീന ഇറങ്ങുന്നത്. ജയിച്ചാല്‍ മാര്‍ഗററ്റ് കോര്‍ട്ടിന്റെ 24 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന റെക്ര്‍കഡിനൊപ്പം എത്താനാവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.