ശശിക്കെതിരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം

Friday 7 September 2018 10:30 am IST
പി.കെ ശശി എം‌എല്‍‌എ സ്ഥാനം രാജിവയ്ക്കുക, പി.കെ ശശിയെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ദിവസം യുവമോര്‍ച്ച ശശിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

പാലക്കാട്: ഷൊര്‍ണൂര്‍ എം‌എല്‍‌എ പി.കെ ശശിയ്ക്കെതിരെ യുവമോര്‍ച്ചയുടെ പ്രതിഷേധം. ചെര്‍പ്പുളശേരിയില്‍ എം‌എല്‍‌എ പങ്കെടുക്കുന്ന പരിപാടിയുടെ വേദിയിലായിരുന്നു കരിങ്കൊടി കാട്ടിയുള്ള പ്രതിഷേധം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയത്. 

പി.കെ ശശി എം‌എല്‍‌എ സ്ഥാനം രാജിവയ്ക്കുക, പി.കെ ശശിയെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണം കണ്ടെത്തുന്നതിനായി പാലക്കാട് സ്വകാര്യ ബസ് ഉടമകളുടെ സംഘടനയായ എബിടിഎ നടത്തുന്ന ധനസമാഹാര പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു ശശി.

ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ദിവസം യുവമോര്‍ച്ച ശശിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. 

പാര്‍ട്ടി ഓഫീസില്‍ വച്ച് യുവതിയെ പീഡിപ്പിച്ച ഷൊർണ്ണൂർ എംഎൽഎ പി.കെ ശശിക്കെതിരെ കേസ് എടുക്കുന്നതിന് പകരം പ്രതിയുടെ രാഷ്ട്രീയം നോക്കി കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്ന വനിത കമ്മീഷൻ എഐപിഎമ്മിന്റെ ചട്ടുകമായി അധപതിച്ചെന്നും വനിതകമ്മീഷൻ പിരിച്ചുവിടാൻ സർക്കാർ തയ്യാറാവണമെന്നും യുവമോര്‍ച്ച ആവശ്യപ്പെടുന്നു. 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.