മാധ്യമങ്ങള്‍ വേട്ടയാടുന്നുവെന്ന് പി.കെ ശശി

Friday 7 September 2018 10:41 am IST
ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെയുണ്ടായിരിക്കുന്ന ലൈംഗികാരോപണം. എന്നാല്‍ പീഡനത്തിനിരയായി എന്ന് പറയപ്പെടുന്ന യുവതി പോലീസില്‍ പരാതി നല്‍കിയിട്ടില്ല. താന്‍ തെറ്റായ വഴിയില്‍ സഞ്ചരിച്ചിട്ടില്ലെന്നും യുവതിയുടെ പരാതി പാര്‍ട്ടി അന്വേഷിക്കുമെന്നും പി കെ ശശി പറഞ്ഞു.

പാലക്കാട്: പരാതിയൊന്നും ഇല്ലാതെയാണ് മാധ്യമങ്ങള്‍ തന്നെ വേട്ടയാടുന്നതെന്ന് ഷൊര്‍ണൂര്‍ എം‌എല്‍‌എ പി.കെ ശശി. തനിക്കെതിരെ പാര്‍ട്ടി നടപടി എടുത്താല്‍ സ്വീകരിക്കും. ഏത് നടപടിയും സ്വീകരിക്കാനുള്ള ആര്‍ജ്ജവം തനിക്കുണ്ടെന്നും പി.കെ ശശി പറഞ്ഞു. 

ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെയുണ്ടായിരിക്കുന്ന ലൈംഗികാരോപണം. എന്നാല്‍ പീഡനത്തിനിരയായി എന്ന് പറയപ്പെടുന്ന യുവതി പോലീസില്‍ പരാതി നല്‍കിയിട്ടില്ല. താന്‍ തെറ്റായ വഴിയില്‍ സഞ്ചരിച്ചിട്ടില്ലെന്നും യുവതിയുടെ പരാതി പാര്‍ട്ടി അന്വേഷിക്കുമെന്നും പി കെ ശശി പറഞ്ഞു. പര്‍ട്ടിയുടെ അകത്തുള്ള കാര്യങ്ങള്‍ പുറത്തു പറയാനാവില്ല.  പരാതി കൈകാര്യം ചെയ്യുവാനുള്ള സംവിധാനം പാര്‍ട്ടിക്കുണ്ടെന്നും തെറ്റ് പാര്‍ട്ടി ചൂണ്ടിക്കാട്ടിയാല്‍ എന്തു നടപടി നേരിടാനും തയ്യാറാണെന്നും പികെ ശശി പറഞ്ഞു.

ഇത് രാഷ്ട്രീയപരമായ പരാതിയാണെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അന്വേഷണം നേരിടുവാനുള്ള കമ്മൂണിസ്റ്റ് ആര്‍ജ്ജവം തനിക്കുണ്ടെന്നും പികെ ശശി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.