ഭാവിയില്‍ പാക്കിസ്ഥാന്‍ യുദ്ധത്തില്‍ ഏര്‍പ്പെടില്ല

Friday 7 September 2018 10:00 am IST
തുടക്കം മുതലെ യുദ്ധത്തിന് എതിരാണ് പുതിയ പാക് സര്‍ക്കാരെന്നും വിദേശനയത്തിലാണ് രാജ്യത്തിന്റെ താല്‍പര്യമെന്നും ഇമ്രാന്‍ വ്യക്തമാക്കി. രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് രാവല്‍പിണ്ഡിയിലെ സൈനിക ആസ്ഥാനത്ത് നടന്ന ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്ലാമാബാദ്: ഭാവിയില്‍ പാക്കിസ്ഥാന്‍ യുദ്ധത്തില്‍ ഏര്‍പ്പെടില്ലെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തുടക്കം മുതലെ യുദ്ധത്തിന് എതിരാണ് പുതിയ പാക് സര്‍ക്കാരെന്നും വിദേശനയത്തിലാണ് രാജ്യത്തിന്റെ താല്‍പര്യമെന്നും ഇമ്രാന്‍ വ്യക്തമാക്കി.

രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാവല്‍പിണ്ഡിയിലെ സൈനിക ആസ്ഥാനത്ത് നടന്ന ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരതയ്‌ക്കെതിരെ പോരാടുന്ന പാക്ക് സൈന്യത്തെ പ്രകീര്‍ത്തിക്കാനും അദ്ദേഹം മറന്നില്ല. പാക്ക് സൈന്യം നടത്തുന്നത് പോലെ മറ്റൊരു രാജ്യവും ഭീകരതയ്‌ക്കെതിരെ ഇത്രയധികം പോരാട്ടം നടത്തുന്നില്ലെന്നും ഇമ്രാന്‍ പറഞ്ഞു.

എല്ലാ ഭീഷണികളില്‍ നിന്നും രാജ്യത്തിന് സുരക്ഷിതത്വം നല്‍കുന്നതിനായി സുരക്ഷാ സേനയും ഇന്റലിജന്‍സ് ഏജന്‍സികളും വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണെന്നും ഇമ്രാന്‍ ചൂണ്ടിക്കാട്ടി.

പാര്‍ലമെന്റ് അംഗങ്ങള്‍, നയതന്ത്രജ്ഞര്‍, കായിക താരങ്ങള്‍, സിനിമാ താരങ്ങള്‍ എന്നിവരും സൈനിക ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.