ആള്‍ക്കൂട്ട കൊലപാതകം തടയല്‍: നിയമം ഒരാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കണം

Friday 7 September 2018 1:25 pm IST
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ പ്രത്യേക നിയമം രൂപീകരിക്കണെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. വിധി നടപ്പാക്കിയില്ലെങ്കില്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാര്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി നിരീക്ഷിച്ചു.

ന്യൂദല്‍ഹി: രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാനുള്ള പ്രത്യേക നിയമം ഒരാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി. കോടതി വിധി എല്ലാ സംസ്ഥാനങ്ങളും ഉടന്‍ നടപ്പാക്കണമെന്നും സുപ്രീംകോടതി അന്ത്യശാസനം നല്‍കി.

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ പ്രത്യേക നിയമം രൂപീകരിക്കണെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. വിധി നടപ്പാക്കിയില്ലെങ്കില്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാര്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി നിരീക്ഷിച്ചു.  അക്രമം നടയുന്നതിനുള്ള നിയമം രൂപീകരിക്കാന്‍ മന്ത്രിതല സമിതി രൂപീകരിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

ഗോസംരക്ഷണത്തിന്റെ പേരിലുള്ളതടക്കം എല്ലാ ആള്‍ക്കൂട്ട അതിക്രമങ്ങളും തടയാനുള്ള വിശദമായ മാര്‍ഗരേഖയും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച് പുറപ്പെടുവിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.