16കാരനെ ഒരു സംഘം ആണ്‍കുട്ടികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Friday 7 September 2018 2:07 pm IST
പ്രതികളിലൊരാളുടെ കാമുകിയുമായി സംസാരിച്ചതിനാണ് വിദ്യാര്‍ത്ഥിയെ ക്രൂരമായി തല്ലികൊന്നതെന്ന് പോലീസ് വ്യക്തമാക്കി. സംഭവം നടന്ന ഉടനെ തന്നെ 16 വയസുകാരനായ വിദ്യാര്‍ത്ഥിയെ അശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതുകയായിരുന്നു.

കാണ്‍പൂര്‍: പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഒരു സംഘം ആണ്‍കുട്ടികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കാണ്‍പൂരിലെ കിഡ്‌വായി നഗറിലാണ് സംഭവം.

പ്രതികളിലൊരാളുടെ കാമുകിയുമായി സംസാരിച്ചതിനാണ് വിദ്യാര്‍ത്ഥിയെ ക്രൂരമായി തല്ലികൊന്നതെന്ന് പോലീസ് വ്യക്തമാക്കി. സംഭവം നടന്ന ഉടനെ തന്നെ 16 വയസുകാരനായ വിദ്യാര്‍ത്ഥിയെ അശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതുകയായിരുന്നു.

പെണ്‍കുട്ടിയുടെ അയല്‍വാസിയും സുഹൃത്തുമാണ് താനെന്ന് പലവട്ടം വിദ്യാര്‍ത്ഥി പറഞ്ഞെങ്കിലും അതൊന്നും കേള്‍ക്കാതെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.