അഭിമന്യു വധം; ഒരാള്‍ കൂടി പിടിയില്‍

Friday 7 September 2018 3:22 pm IST
രാഷ്ട്രീയപരമായ തര്‍ക്കത്തെ തുടര്‍ന്നാണ് മഹാരാജാസ് കോളേജിലെ രണ്ടാംവര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യു (20) കൊല്ലപ്പെടുന്നത്. ക്യാമ്ബസ് ഫ്രണ്ട്, എസ്.ഡി.പി.ഐ സംഘടനകളിലെ 15 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. നെട്ടൂര്‍ സ്വദേശി അബ്ദുല്‍ നസീര്‍ ആണ് അറസ്റ്റിലായത്. കൊലയാളി സംഘത്തില്‍ നസീര്‍ ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇതോടെ കേസില്‍ 18 പേര്‍ അറസ്റ്റിലായി.

കഴിഞ്ഞ ദിവസം കേസിലെ രണ്ട് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇരുപത്തിരണ്ടാം പ്രതി അനൂപ്, ഇരുപത്തി മൂന്നാം പ്രതി ഫസല്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

രാഷ്ട്രീയപരമായ തര്‍ക്കത്തെ തുടര്‍ന്നാണ് മഹാരാജാസ് കോളേജിലെ രണ്ടാംവര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യു (20) കൊല്ലപ്പെടുന്നത്. ക്യാമ്ബസ് ഫ്രണ്ട്, എസ്.ഡി.പി.ഐ സംഘടനകളിലെ 15 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.