അടല്‍ പെന്‍ഷന്‍ യോജനയില്‍ ഇനി എപ്പോള്‍ വേണമെങ്കില്‍ അംഗമാകാം

Friday 7 September 2018 3:26 pm IST
പദ്ധതിയില്‍ ചേരാനുള്ള അവസാന തിയതി നിശ്ചയിച്ചിട്ടില്ല. 2015ല്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ അടല്‍ പെന്‍ഷന്‍ യോജന അവതരിപ്പിച്ചത്. പ്രതിമാസം 1000 രൂപമുതല്‍ 5000 രൂപവരെ പെന്‍ഷന്‍ ലഭിക്കാവുന്ന പദ്ധതിയാണിത്.

ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേരാനുള്ള കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. ഓഗസ്റ്റില്‍ അവസാനിക്കാനിരുന്ന പദ്ധതിയുടെ കാലാവധിയാണ് നീട്ടിയത്. നിലവിലെ തീരുമാനം അനുസരിച്ച് എപ്പോള്‍ വേണമെങ്കിലും പദ്ധതിയില്‍ അംഗമാകാം. 

പദ്ധതിയില്‍ ചേരാനുള്ള അവസാന തിയതി നിശ്ചയിച്ചിട്ടില്ല. 2015ല്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ അടല്‍ പെന്‍ഷന്‍ യോജന അവതരിപ്പിച്ചത്. പ്രതിമാസം 1000 രൂപമുതല്‍ 5000 രൂപവരെ പെന്‍ഷന്‍ ലഭിക്കാവുന്ന പദ്ധതിയാണിത്. ഇതുവരെ ഒരു കോടിയിലധികം ആളുകളാണ് മോദി സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതിയില്‍ അംഗമായിരിക്കുന്നത്.

പദ്ധതിയില്‍ ചേരാനുള്ള പരമാവധി പ്രായം 65 വയസ്സിലേക്ക് ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഇത് 60 വയസായിരുന്നു. 5000 രൂപ പെന്‍ഷന്‍ ലഭിക്കുന്നതിന് ചേരുന്ന സമയത്തെ പ്രായം അനുസരിച്ച് 210 രൂപ മുതല്‍ 1454 രൂപവരെ അടയ്യ്ക്കണം. അംഗത്തിന്റെ കാലശേഷം 8.5 ലക്ഷത്തോളം വരുന്ന തുക പങ്കാളിക്കോ മറ്റു അവകാശികള്‍ക്കോ നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.