'2+2': ദാവൂദിന്റെ സ്വത്ത് വിവരങ്ങള്‍ ശേഖരിച്ച് ഇന്ത്യ

Friday 7 September 2018 4:23 pm IST
ഇന്ത്യയും യു.എസും തമ്മില്‍ 2+2 ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം മുംബൈ പോലീസും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയും ചേര്‍ന്നാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ദാവൂദിന്റെ അമേരിക്കയിലെ വിവിധ ബിസിനസ്സുകള്‍, സുഹൃത്തുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ ഇതുമായി ബന്ധപ്പെട്ട് പരിശോധിക്കും.

ന്യൂദല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ അമേരിക്കയിലെ സ്വത്ത് വിവരങ്ങള്‍ ശേഖരിച്ച് ഇന്ത്യന്‍ അഭ്യാന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സൂചന.

ഇന്ത്യയും യു.എസും തമ്മില്‍ 2+2 ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം മുംബൈ പോലീസും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയും ചേര്‍ന്നാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ദാവൂദിന്റെ അമേരിക്കയിലെ വിവിധ ബിസിനസ്സുകള്‍, സുഹൃത്തുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ ഇതുമായി ബന്ധപ്പെട്ട് പരിശോധിക്കും.

റിപ്പോര്‍ട്ടുകള്‍ ശേഖരിച്ച ശേഷം വിദേശകാര്യ മന്ത്രാലയത്തിനും പ്രതിരോധ മന്ത്രാലയത്തിനും ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ടുകള്‍ നല്‍കും. ഇതിന് മുമ്പ് ബ്രിട്ടീഷ് സര്‍ക്കാര്‍ ദാവൂദിന്റെ ലണ്ടനിലുള്ള വസ്തുവകകള്‍ ജപ്തി ചെയ്തിരുന്നു. അതേസമയം ഇന്ത്യയും യു.എസും തമ്മില്‍ നടന്ന 2+2 ചര്‍ച്ചകള്‍ക്കൊടുവില്‍ പാക്കിസ്ഥാന്‍ തങ്ങളുടെ രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് തടയണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.