ഇസ്ലാമാബാദ് ; മറ്റു രാജ്യങ്ങളുമായി കൂട്ടുചേര്‍ന്നു നടത്തുന്ന യുദ്ധങ്ങളില്‍ ഭാവിയില്‍ പാകിസ്ഥാന് പങ്കാളിയാകില്ലെന്ന് പ്രധാനമന്ത്രി ഇമ്രാന് ഖാന്.
അയല്‍രാജ്യങ്ങളുമായി പാകിസ്ഥാന് സമാധാനമാണ് ആഗ്രഹിക്കുന്നത്. സൈനിക ആസ്ഥാനത്ത് നടന്ന രക്തസാക്ഷി ദിന പരിപാടിയിലാണ് ഇമ്രാന് ഖാന് ഇന്ത്യയുമായുള്ള ബന്ധത്തെ കുറിച്ച് പരോക്ഷമായി പരാമര്‍ശിച്ചത്.
തുടക്കം മുതല്‍ തന്നെ താന്‍ യുദ്ധങ്ങള്ക്കെതിരാണെന്ന് പറഞ്ഞ ഇമ്രാന് ഖാന് കാശ്മീരില്‍ ഇന്ത്യ നടത്തുന്നത് ക്രൂരതകളാണെന്ന പതിവ് പല്ലവികള്‍ ആവര്‍ത്തിച്ചു.ഐക്യരാഷ്ട്ര സംഘടന പ്രമേയങ്ങള്‍ക്കനുസരിച്ചുള്ള കശ്മീര്‍ പ്രശ്നപരിഹാരം ഉടന്‍ വേണമെന്ന ആവശ്യവും മുന്നോട്ട് വച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: