ലൈംഗിക ആരോപണം; പി.കെ ശശി രാജിവച്ച് അന്വേഷണം നേരിടണം

Friday 7 September 2018 5:56 pm IST
നേരത്തെ ശശിക്കെതിരെ ദേശീയ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. എന്നാല്‍ ശശിക്കെതിരെ കേസെടുക്കാത്ത സംസ്ഥാന വനിതാ കമ്മീഷന്റെ നിലപാട് അത്ഭുതകരമാണെന്നും. പോലീസ് പികെ ശശിക്കെതിരെ നടപടി എടുക്കാത്തത് നിര്‍ഭാഗ്യകരമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂദല്‍ഹി: ലൈംഗികപീഡന കേസില്‍ ആരോപണം നേരിടുന്ന പികെ ശശി എംഎല്‍എ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ. ആരോപണ വിധേയനായിരിക്കെ എം.എല്‍.എ സ്ഥാനത്ത് തുടര്‍ന്നാല്‍ അത് കേരളാ പോലീസിന് സമ്മര്‍ദ്ദമുണ്ടാക്കും. അതിനാല്‍ എം.എല്‍.എ സ്ഥാനം രാജിവെച്ച് പി.കെ. ശശി അന്വേഷണം നേരിടണമെന്നാണ് തന്റെ നിലപാടെന്ന് രേഖാ ശര്‍മ പറഞ്ഞു.

നേരത്തെ ശശിക്കെതിരെ ദേശീയ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. എന്നാല്‍ ശശിക്കെതിരെ കേസെടുക്കാത്ത സംസ്ഥാന വനിതാ കമ്മീഷന്റെ നിലപാട് അത്ഭുതകരമാണെന്നും. പോലീസ് പികെ ശശിക്കെതിരെ നടപടി എടുക്കാത്തത് നിര്‍ഭാഗ്യകരമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ എംഎല്‍എയ്ക്കെതിരേയുള്ള പരാതിയില്‍ സ്വമേധയാ കേസെടുക്കാന്‍ ചട്ടമില്ലെന്നായിരുന്നു സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പറയുന്നത്. പരാതിക്കാരി പോലീസിലോ പൊതുവേദിയിലോ പരാതി ഉന്നയിച്ചാല്‍ നടപടിയെടുക്കുമെന്നും ജോസഫൈന്‍ പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.