തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതിയെക്കുറിച്ച് വിചിത്ര വാദവുമായി മന്ത്രി എം.എം.മണി. പ്രളയം പ്രകൃതി സൃഷ്ടിയാണ് കുറെ പേര് മരിക്കും കുറെ പേര് ജീവിക്കുമെന്ന് എം എം മണി.
നൂറ്റാണ്ട് കൂടുമ്പോള്‍ പ്രളയം ഉണ്ടാകും. കയ്യേറ്റമാണോ ദുരന്തത്തിന് കാരണമെന്ന ചോദ്യത്തിന് ഗ്രഹണ സമയത്തു ഞാഞ്ഞൂലുകളും തല പൊക്കും. കാനം രാജേന്ദ്രന് ഇതില്‍ പെടുമോ എന്ന ചോദ്യത്തിന് അയാളോട് ചോദിക്കണമെന്നും എം എം മണി പറഞ്ഞു.
കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ജലവിഭവ മന്ത്രി മാത്യൂ ടി തോമസ് പറഞ്ഞു. ഏകോപിതമായ പ്രവര്‍ത്തനം ഉണ്ടായതു കൊണ്ട് വെള്ളപ്പൊക്ക ദുരിതം കുറയ്ക്കാനും രക്ഷാ ദൗത്യം ഫലപ്രദമാക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കാനും കഴിഞ്ഞുവെന്നും മാത്യു ടി തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: