പ്രധാനമന്ത്രിയുടെ സംവാദം; അങ്കണവാടിക്ക് പ്രത്യേക നിര്‍ദേശം

Friday 7 September 2018 7:26 pm IST

കൊച്ചി: അങ്കണവാടി ജീവനക്കാര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, എഎന്‍എം തുടങ്ങിയവരുമായി പ്രധാനമന്ത്രി നേരിട്ട് സംവാദം നടത്തുന്നു. വീഡിയോ കോണ്‍ഫ്രന്‍സിങ് വഴി ചൊവ്വാഴ്ച കാലത്ത് 10 മണിക്കാണ് പരിപാടി.അന്ന് പ്രത്യേക സംവിധാനമൊരുക്കി ഈ പരിപാടി മേല്‍പ്പറഞ്ഞവര്‍ക്കെല്ലാം കാണാന്‍ സംവിധാനമൊരുക്കണമെന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. 

കത്തിലെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ: പരിപാടി കാണാന്‍ ആവശ്യമായ എല്ലാ സംവിധാനവും ഉണ്ടാക്കണം. അങ്കണവാടി പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും പങ്കെടുക്കണം. പരിപാടികഴിഞ്ഞ് മാത്രം അങ്കണ്‍ വാടികള്‍ പ്രവര്‍ത്തിച്ചാല്‍ മതി. പരിപാടിയില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍, സിഡിപിഒ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ നിര്‍ബന്ധമായും പങ്കെടുക്കണം. 

ജീവനക്കാരുടെ ഹാജര്‍ പട്ടിക അയയ്ക്കണം. അങ്കണവാടി ഗുണഭോക്താക്കളേയും പങ്കെടുപ്പിക്കണം. പരിപാടികാണാന്‍ ബ്ലോക്-സെക്ടര്‍ തലത്തില്‍ സജ്ജീകരണം ഒരുക്കണം. അക്ഷയകേന്ദ്രങ്ങളുടെ സേവനം ലഭ്യമാക്കാവുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.