പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് പ്രത്യേക ക്യാമ്പ്

Saturday 8 September 2018 6:00 am IST

കൊച്ചി: പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കും, കേട് പറ്റിയവര്‍ക്കുമായി ഇന്ന് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. വിദേശകാര്യ വകുപ്പാണ് ആലുവയിലും ചെങ്ങന്നൂരിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നത്. സേവനം സൗജന്യമായിരിക്കും. 

ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി www.passportindia.gov.in എന്ന വെബ്‌സൈറ്റില്‍ പാസ്‌പോര്‍ട്ട് റീ ഇഷ്യൂവിനായി രജിസ്റ്റര്‍ ചെയ്യണം. സൈറ്റില്‍ നിന്നു ലഭിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പറുമായി (എആര്‍എന്‍) വേണം ക്യാമ്പിലെത്താന്‍. ഓണ്‍ലൈനായി പണം അടയ്‌ക്കേണ്ടതില്ല. 

പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള എഫ്‌ഐആറിന്റെ കോപ്പിയോ ലോസ്റ്റ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. പാസ്‌പോര്‍ട്ട് കേടുപറ്റിയവര്‍ അത് ക്യാമ്പില്‍ കൊണ്ടുവരണം. മറ്റു രേഖകള്‍ ആവശ്യമില്ല. ക്യാമ്പുകള്‍ക്ക് പുറമെ എല്ലാ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും അപേക്ഷകള്‍ സ്വീകരിക്കും. ഫോണ്‍: 944731152

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.