ലോക ഹിന്ദു കോണ്‍ഗ്രസിന് ഉജ്വല തുടക്കം

Friday 7 September 2018 9:06 pm IST

 

ചിക്കാഗോ: രണ്ടാം ലോക ഹിന്ദു കോണ്‍ഗ്രസ് ചിക്കാഗോയില്‍ തുടങ്ങി. മൂന്നു ദിവസത്തെ സമ്മേളനത്തിന്റെ ഉദ്ഘാടനം ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നിര്‍വഹിച്ചു. സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയില്‍ നടത്തിയ പ്രസംഗത്തിന്റെ 125 ാം വാര്‍ഷികാഘോഷംകൂടിയാണ് ഈ സമ്മേളനം. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, ആത്മീയാചാര്യന്മാരായ ദലൈ ലാമ, ശ്രീ ശ്രീ രവിശങ്കര്‍ തുടങ്ങിയവര്‍ മൂന്നു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും. 

സ്വാമി വിവേകാനന്ദന്റെ വലിയ പ്രതിമ വേദിയില്‍ അനാച്ഛാദനം ചെയ്തു. പ്രസിദ്ധ നടന്‍ അനുപം ഖേര്‍ പരിപാടികളെക്കുറിച്ച് അവതരണ പ്രസംഗം നടത്തി. അഭയ അസ്താനയാണ് സംഘാടന തലവന്‍.

ഒമ്പതിന് സമാപന സമ്മേളനത്തെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു അഭിസംബോധന ചെയ്യും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.