ടികെഎം കോളേജ് അധ്യാപകന് ദേശീയ അംഗീകാരം

Saturday 8 September 2018 5:21 am IST
"മികച്ച ഗവേഷകനുള്ള ഐഐടി ബോംബെയുടെ പുരസ്‌കാരം ഡോ. ആദര്‍ശിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിക്കുന്നു"

കൊല്ലം: രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനമായ ബോംബെ ഐഐടിയുടെ ഇക്കൊല്ലത്തെ മികച്ച ഗവേഷകനുള്ള (സിവില്‍ എഞ്ചിനീയറിങ്) പുരസ്‌കാരം കൊല്ലം ടികെഎം കോളേജ് സിവില്‍ എഞ്ചിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എസ്.  ആദര്‍ശിന് ലഭിച്ചു. മുംബൈ ഐഐടിയില്‍ നടന്ന ചടങ്ങില്‍  പ്രധാനമന്ത്രി  നരേന്ദ്ര മോദി പുരസ്‌കാരം സമ്മാനിച്ചു. 

ജല വിഭവ, കാലാവസ്ഥാ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള ഡോ. ആദര്‍ശ് അന്താരാഷ്ട്ര നിലവാരമുള്ള പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ച് ശ്രദ്ധേയനായ വ്യക്തിയാണ്. ഹരിപ്പാട് ഏവൂര്‍ വേങ്ങശ്ശേരില്‍ അരിയന്നൂര്‍ ഇല്ലത്തു ഡോ. എസ്. ശങ്കരന്‍ നമ്പൂതിരിയുടെയും ഇ. ദേവകി ദേവിയുടെയും മകനാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.