ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഉപദേഷ്ടാവിന് ജയില്‍ശിക്ഷ

Saturday 8 September 2018 9:38 am IST

വാഷിംഗ്ടണ്‍ ; അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഉപദേഷ്ടാവ് ജോര്‍ജ് പാപഡോപൗലോസിന് ജയില്‍ശിക്ഷ. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിലാണ് പാപഡോ പൗലോസിന് ശിക്ഷ വിധിച്ചത്. 14 ദിവസമാണ് ശിക്ഷാകാലയളവ്.

ഡമോക്രാറ്റുകളില്‍ നിന്നും തട്ടിയെടുത്ത ഇ-മെയിലുകള്‍ റഷ്യക്കാരുടെ കൈയിലുണ്ടെന്ന വിവരം മറച്ചുവെക്കുകയും എഫ്ബിഐയോട് നുണപറയുകയും ചെയ്തതിന്റെ പേരില്‍ ജോര്‍ജ് പാപഡോപൗലോസ് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.