ലോക ബാങ്ക് സംഘം വീണ്ടുമെത്തുന്നു

Saturday 8 September 2018 10:40 am IST

തിരുവനന്തപുരം: ലോക ബാങ്ക് സംഘം അടുത്തയാഴ്ച കേരളത്തിലെത്തും. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നഷ്ടം തിട്ടപ്പെടുത്തുന്നതിന് വേണ്ടിയാണ് സംഘം എത്തുന്നത്. ഇരുപത് പേരാകും സംഘത്തിലുണ്ടാവുക. 

കേരളത്തിന് വായ്പ നല്‍കുമെന്ന് ലോകബാങ്ക് പ്രതിനിധികള്‍ നേരത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് വിശദമായ വിലയിരുത്തല്‍ നടത്തുമെന്ന് ലോകബാങ്ക് പ്രതിനിധികള്‍ വ്യക്തമാക്കി. പ്രളയക്കെടുതിയില്‍ തകര്‍ന്ന കെഎസ്‌ടിപി റോഡുകളും സംഘം പരിശോധിക്കും. ലോകബാങ്ക് നിബന്ധനകളില്‍ പ്രളയദുരിതത്തെത്തുടര്‍ന്ന് അയവുണ്ടാകുമെന്നാണ് സൂചന. 

ഉദാരമായ വ്യവസ്ഥകളോടുകൂടിയ ദീര്‍ഘകാല വായ്പയാണ് ലോകബാങ്കിനോട് കേരളം അഭ്യര്‍ഥിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.