ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഭീകരന്‍ കൊല്ലപ്പെട്ടു

Saturday 8 September 2018 11:01 am IST

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഭീകരന്‍ കൊല്ലപ്പെട്ടു. പോലീസുകാരനു പരിക്കേല്‍ക്കുകയും ചെയ്തു. അനന്തനാഗിലെ പോലീസ് ചെക്ക് പോസ്റ്റിനു നേരെ വെള്ളിയാഴ്ച രാത്രിയിലാണ് ഭീകരര്‍ ആക്രമണം നടത്തിയത്. 

സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരന്‍ കൊല്ലപ്പെട്ടത്. കുല്‍ഗാമിലെ തന്തിറപൊര യാരിപൊറ സ്വദേശിയായ ബിലാല്‍ അഹമ്മദെന്നയാളാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാസേന അറിയിച്ചു. ഇയാളുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.