റെഡ്‌ക്രോസ് 25 കോടിയുടെ ദുരിതാശ്വാസ സഹായം നല്‍കി

Saturday 8 September 2018 12:33 pm IST

തിരുവനന്തപുരം: പ്രളയ ബാധിതരെ സഹായിക്കാന്‍ കേരള റെഡ്‌ക്രോസ് സൊസൈറ്റി 25 കോടിയുടെ സഹായം നല്‍കി. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ്‌ക്രോസിന്റെയും ഇന്ത്യാ റെഡ്‌ക്രോസിന്റെയും സഹായത്തോടെയായിരുന്നു സഹായവിതരണമെന്ന് റെഡ്ക്രോസ് പ്രസിഡന്റ് സുനില്‍. സി. കുര്യന്‍ പറഞ്ഞു. 

റെയില്‍, റോഡ്, ആകാശ മാര്‍ഗങ്ങളിലൂടെ കോട്ടയം ഇടുക്കി ആലുവ എന്നിവിടങ്ങളില്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തിച്ചു. മടങ്ങിയെത്തുന്നവര്‍ക്ക് ശുചീകരണ സഹായത്തിന് അടുക്കളപാത്രങ്ങള്‍, പായ, കൊതുകുവല എന്നിവയും നല്‍കി. കുട്ടനാട്, തിരുവാര്‍പ്പ് എന്നീ സ്ഥലങ്ങളില്‍ മൂന്ന് വാട്ടര്‍ പ്യൂരിഫയറുകള്‍ സ്ഥാപിച്ചു.

കിണറുകള്‍ ശുദ്ധീകരിക്കുന്നതിനായി പരിചയസമ്പത്തുള്ള ഒരുസംഘം വിദഗ്ധര്‍ അടുത്താഴ്ച്ച ശ്രീലങ്കയില്‍ നിന്ന് എത്തുന്നുണ്ട്. അവരുടെ സഹായത്തോടുകൂടി കുട്ടനാട്ടിലും മറ്റ് പ്രദേശങ്ങളിലുമുള്ള കിണറുകള്‍ ശുദ്ധീകരിക്കാന്‍ റെഡ്‌ക്രോസ് ഇറങ്ങുമെന്ന് സെക്രട്ടറി ചെമ്പഴന്തി അനില്‍ പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പദ്ധതികള്‍ അടുത്തയാഴ്ച്ച ആരംഭിക്കും. ഇടുക്കിയിലെ ഏതെങ്കിലും ഒരുഗ്രാമം റെഡ്‌ക്രോസ് ദത്തെടുത്ത് പുനരധിവാസം ഊര്‍ജ്ജിതമാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.