ജേക്കബ് വടക്കഞ്ചേരി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

Saturday 8 September 2018 12:56 pm IST
ജേക്കബിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി ഡിജിപിക്ക് കത്തു നല്‍കിയിരുന്നു. മന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി പോലീസിന് നിര്‍ദ്ദേശം നല്‍കിയത്.

തൃശൂര്‍: എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജ പ്രചരണം നടത്തിയ ജേക്കബ് വടക്കഞ്ചേരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് ജേക്കബ് വടക്കുംചേരിക്കെതിരേ പോലീസ് കേസെടുത്തത്.

ജേക്കബിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി ഡിജിപിക്ക് കത്തു നല്‍കിയിരുന്നു. മന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. നേരത്തെയും രോഗപ്രതിരോധ മരുന്നുകള്‍ക്കെതിരേ നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തി വിവാദത്തില്‍ ഉള്‍പ്പെട്ടയാളാണ് ജേക്കബ് വടക്കുംചേരി. 

സമാനമായ കേസുകള്‍ ഇയാള്‍ക്കെതിരേ മുന്‍പും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.