സൈന്യത്തിനു നേരെ കല്ലെറിയാന്‍ ശ്രമിച്ച യുവാക്കളെ പിടികൂടി

Saturday 8 September 2018 2:51 pm IST

ശ്രീനഗര്‍: കശ്മീരില്‍ സൈന്യത്തിനു നേരെ കല്ലെറിയാന്‍ ശ്രമിച്ച യുവാക്കളെ പോലീസ് ബലപ്രയോഗത്തിലൂടെ പിടികൂടി. കശ്മീരിലെ ജുമാ മസ്ജിദിനു സമീപം നിന്ന് യുവാക്കള്‍ പോലീസിനും,സിആര്‍പിഎഫിനും നേരെ കല്ലെറിയുകയായിരുന്നു.

ജുമാ മസ്ജിദില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ സാധാരണക്കാരായ ജനങ്ങള്‍ക്ക് കല്ലേറില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇതിനിടയില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ പോലീസ്  പിടികൂടുകയായിരുന്നു.

ഈ മാസം ആദ്യം സൈന്യത്തിനു നേരെ കല്ലേറ് നടത്തിയ പ്രതിഷേധക്കാരില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചിരുന്നു. കശ്മീര്‍ താഴ്വരയില്‍ സുരക്ഷ സൈനികര്‍ക്കു നേരെയും മറ്റ് ആള്‍ക്കാര്‍ക്കു നേരെയും വിഘടനവാദികളായ ആളുകള്‍ കല്ലെറിയുന്ന സംഭവങ്ങള്‍ അടുത്തിടെയാണ് ക്രമാതീതമായി വര്‍ധിച്ചത്.

ഭീകരര്‍ക്കെതിരെ പോരാടുന്ന സുരക്ഷാ സേനയ്‌ക്കെതിരെ കല്ലെറിയുന്നവരെ ഭീകരരായി കണക്കാക്കുമെന്ന് കരസേന മേധാവി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.